ഡപ്പ മുറിയടന്ത CSIKerla11
ഡപ്പ - മുറിയടന്ത
(അതിരാവിലെ തിരുസന്നിധി-
എന്നപോലെ)
പല്ലവി
പരനേ തിരുമുഖ ശോഭയിന്‍
കതിരെന്നുടെ ഹൃദയെ
നിറവാന്‍ കൃപയരുളേണമീ
ദിവസാരംഭ സമയെ
ചരണങ്ങള്‍
1
ഇരുളിന് ബലമഖിലം മമ
നികടെ[1] നിന്നങ്ങൊഴിവാന്
പരമാനന്ദ ജയകാന്തിയെന്
മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ..)
2
പുതുജീവനില്‍ വഴിയേ മമ!
ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘന[2]-
മിഹമാം വഴി നടത്താന്‍ (പരനേ..)
3
ഹൃദയെ തിരുകരമേകിയ
പരമാമൃത ജീവന്
പ്രതിവാസരം[3] വളര്‍ന്നേറ്റവും
ബലയുക്തമായ് ഭവിപ്പാന് (പരനേ..)
4
പരമാവിയില് തിരുജീവനിന്‍
മുളയീയെന്നില്‍ വളര്ന്നി-
ട്ടരിസഞ്ചയ നടുവില്‍ നിന്റെ
ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..)
5
മരണം വരെ സമരാങ്കണ
മതില് ഞാന്‍ നിലനിന്നി-
ട്ടമര്‍ ചെയ്തെന്റെ നിലകാക്കുവാന്
തവ സാക്ഷിയായിരിപ്പാന് (പരനേ..)
6
അമിതാനന്ദ മുഖശോഭന
നിലയേ വന്നങ്ങണവാന്‍
അവിടെന്നുടെ പ്രീയനോടൊത്തു
യുഗകാലങ്ങള്‍ വസിപ്പാന്‍ (പരനേ..)
[1]സമീപം
[2]കരുണയാകുന്ന മേഘം
[3]ദിനന്തോറും