• waytochurch.com logo
Song # 12678

അരുണോദയം ജപിക്കിറേന് എന്ന രീതി CSIKerla113


 "അരുണോദയം ജപിക്കിറേന്‍" - എന്ന രീതി
പല്ലവി
അരുണോദയ പ്രാര്‍ത്ഥന - കൃപയായ്‌ നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ - എന്‍ യേശുവേ
ചരണങ്ങള്‍
1. കരുണയോടു കഴിഞ്ഞരാത്രി സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ
ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു (അരുണോ..)

2. ഈ ദിവസം ഞാന്‍ കാണ്മാനായ്‌ എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു (അരുണോ..)

3. ആദിത്യന്‍ ഭൂലോകെ നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ - എന്‍ യേശുവേ
നിത്യവും പ്രകാശിക്കേണമേ (അരുണോ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com