വന്നിടേണം യേശു നാഥാ CSIKerla118
"വന്നിടേണം യേശു നാഥാ"
എന്ന രീതി
1. സന്ധ്യകാലമായിതാ, എന്‍
ബന്ധുവാം ശ്രീയേശുവേ
അന്തികെ നീ വന്നു വസിച്ചീ-
ടേണം, എന്‍ രക്ഷകാ.
2. ബന്ധുവായ് നീ നിന്നീടില്‍
എനിക്കു ദോഷമൊന്നുമേ
എന്തു സംഭവിച്ചെന്നാലും
വന്നിടില്ല, നിശ്ചയം.
3. ഇക്കഴിഞ്ഞതാം പകലിന്‍
ഭാരം തീര്‍ത്തു മോദമായ്
തക്ക നിദ്ര തന്നു ആ -
ശ്വസിപ്പിക്കേണം ദൈവമേ.
4. കഷ്ടങ്ങള്‍, രോഗങ്ങള്‍,
ദുഷ്ടസ്വപ്നങ്ങള്‍ പരീക്ഷകള്‍
പെട്ടെന്നുണ്ടാകും മരണം
ഒക്കെ നീക്കു രക്ഷകാ.
5. വന്നുപോയ പാപദോഷ-
മൊക്കെയും ക്ഷമിച്ചു നീ
ഇന്നനുഗ്രഹിക്ക എന്നെ
യേശുവേ നിന്‍ നാമത്താല്‍
6. കാവലായ് അയയ്ക്ക, യേശു
നാഥനേ, നിന്‍ ദൂതനെ
രാവിലെ ഉണര്‍ന്നു ഞാന്‍
സ്തുതിക്കും നിന്നെ, പ്രീയനേ