ശങ്കരാഭരണം ആദിതാളം CSIKerla119
ശങ്കരാഭരണം - ആദിതാളം
"വാരുമയ്യാ പോതകരേ"
എന്ന രീതി
വന്നീടുക സല്ഗുരുവേ
പാര്ത്തീടുക രാത്രിനേരം;
ചേര്ന്നീടുക ഞങ്ങളോട്
കഴിച്ചിടാമേ നാമത്താഴം
2
സൂര്യപ്രഭ നീങ്ങിപ്പോയി
പ്രിയനേ നീ വന്നീടുക!
രാത്രികാലം കാത്തിരിക്കാം
ഉത്തമനേ കരുണ ചെയ്ക.
3
കളത്രമാം നിന് തിരുസഭയെ
വളര്ത്തീടുക ലോകമെങ്ങും,
പാപമെല്ലാം പരിഹരിച്ച്
ഭാഗ്യമേകി ഭരിച്ചിടേണം.