• waytochurch.com logo
 • Song - 12685 : കാപി ഏകതാളം (CSI-Kerla-120) Lyrics - CSI-Kerala

 • Quick search
 • കാപി - ഏകതാളം
  പല്ലവി
  യേശുനായകനേ സ്വാമി
  ദാസരോടീ രാവില്‍ -
  പാര്‍ത്തരുളേണമേ
  ചരണങ്ങള്‍
  പാപങ്ങള്‍ ഈ പകല്‍ - അടിമകള്‍ ചെയ്തവ
  പാപികള്‍ക്കു ക്ഷമിച്ചു - കല്പിക്ക സമാധാനം (യേശു..)
  2
  ആപത്തനര്‍ത്ഥങ്ങളും - അടുത്തു വരാതെ നീ
  അലിവോടീ അടിയാരെ- കാത്തരുളേണമേ (യേശു..)
  3
  ദീനദുഃഖങ്ങള്‍ ഭയ-ങ്കര സ്വപ്നങ്ങളും മറ്റും
  ചേര്‍ന്നു വരാതെ സ്വാമീ- ദാസരെ കാത്തരുള്‍ (യേശു..)
  4
  സ്വസ്ഥനിദ്രയരുളി - സുഖബലത്തോടു വീണ്ടും
  സ്തുതിച്ചു നിന്‍ ഹിതം ചെയ്‌വാ-നുണര്‍ത്തിയരുളേണമേ (യേശു..)

  Language:Malayalam | Album:CSI-Kerala | 30 | Write Comment
 • Post new Lyric | See Tips | Latest | Top Views | Songs List | mostviewed | Total Hits: 5568830
 • title
 • Name :
 • E-mail :
 • Type

© 2018 Waytochurch.com