സംഘം കൂടി ഗീതം പാടി CSIKerla15
8.7.8.7.
1. സംഘം കൂടി ഗീതം പാടി
കുമ്പിടേണം യേശുവേ;
തന്റെ രക്ഷ എന്നും നേടി
സ്നേഹിക്കേണം നാഥനെ.
2. ശ്രേഷ്ഠഗീതം ഇന്നു പാടി
ഘോഷിക്കേണം യേശുവെ;
രക്ഷാഗീതം എന്നും പാടി
സേവിക്കേണം കര്‍ത്തനെ.
3. അന്ധകാരം നീക്കിടുന്ന
യേശു നീതി സൂര്യനാം;
തന്പ്രകാശം ഏറ്റുണര്ന്നു
കീര്‍ത്തിക്കേണം എന്നും നാം.
4. യേശുരാജ്യം ശക്തിയോടെ
നാട്ടില്‍ എങ്ങും ആകേണം
ആശയോടെ നാമും കൂടെ
ആവതെല്ലാം ചെയ്യേണം.
5. ഹാലെലൂയ ഹാലെലൂയ
യേശു രക്ഷിതാവിന്നു
മാനം സ്തോത്രം അധികാരം
യോഗ്യമേ കര്‍ത്താവിന്നു.