• waytochurch.com logo
Song # 12691

സാന്നിദ്ധ്യം ആകേണം CSIKerla16


 Revive The Work: O Lord
1. സാന്നിദ്ധ്യം ആകേണം
കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം
നിന്‍ ശക്തി വാക്കിനെ

ജീവന്‍ നല്‍കീടേണം
വന്ദിക്കും നേരമേ,
ആശീര്‍വാദം നല്‍കീടേണം
കാരുണ്യ ദൈവമേ.

2. സാന്നിദ്ധ്യം ആകേണം
നിന്‍ നാമം വാഴട്ടെ,
നിന്‍ സ്നേഹം ഓരോ നെഞ്ചകം
ജ്വലിച്ചു വീശട്ടെ - (ജീവന്‍ ..)

3. സാന്നിദ്ധ്യം ആകേണം
നിന്‍ വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം
ജീവ വിശ്വാസത്തില്‍ - (ജീവന്‍ ..)

4. സാന്നിദ്ധ്യം ആകേണം
നിന്‍ ആത്മശക്തിയും,
മഹത്വം നിന്‍റേതാകേണം,
ഞങ്ങള്‍ക്കു രക്ഷയും - (ജീവന്‍ ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com