നാടുതോറും ആശീര്‍വാദം CSIKerla19
Even me
8.7.8.7.6.7.
1. നാടുതോറും ആശീര്‍വാദം
വര്ഷിക്കുന്നീക്കാലത്തില്
ആത്മവര്ഷച്ചാറല് മോദം
നല്‍കണം ഇന്നേരത്തില്,
എന്നിലും-എന്നിലും
നല്‍കണം ഇന്നേരത്തില്
2. സര്വ്വദോഷി ആകകൊണ്ടു
മാറി നീ പോയീടല്ലെ,
ആശീര്‍വാദ മാരികൊണ്ടു
രക്ഷിക്കാതെ പോകല്ലെ,
എന്നെയും - എന്നെയും
രക്ഷിക്കാതെ പോകല്ലെ
3. ആത്മജീവന്‍ ശക്തി സൌഖ്യം
നല്‍കും ദൈവ ആത്മനേ
നീ വരാഞ്ഞാല്‍ ഇല്ല ഭാഗ്യം
നീ കടാക്ഷിക്കേണമേ,
എന്നെയും-എന്നെയും
നീ കടാക്ഷിക്കേണമേ.
4. വന്നെന് പാടുകേടശേഷം
നീക്കി ശുദ്ധന്‍ ആക്കുകേ,
നിന്റെ രക്ഷയിന്‍ സന്തോഷം
നല്കി കാത്തുകൊള്ളുകേ,
എന്നിലും - എന്നിലും
നല്കി കാത്തുകൊള്ളുകേ
5. ശക്തിഹീനന് ഭാരത്തോടു
വന്നു പ്രാര്‍ത്ഥിക്കുന്നിതാ,
സ്വര്‍ഗ്ഗലോകം വിട്ടന്പോടു
ഇന്നു നീ വന്നീടുക,
എന്നിലും-എന്നിലും
ഇന്നു നീ വന്നീടുക.