പോര്‍ത്തുഗീസ് ഏകതാളം CSIKerla133
പോര്‍ത്തുഗീസ് - ഏകതാളം
പല്ലവി
ഒരു നിമിഷവും മനമേ - അകലെ
ഇരിക്കരുതേ നീയേ
അനുപല്ലവി
അരുമരക്ഷകന് തിരുവടി തുടര്‍ന്നീടുക
നിരന്തരമേ ശുഭമേ
ചരണങ്ങള്‍
1. ഉഷസ്സതിന് ചിറകുകളാല്‍ - പറന്നു
ഉന്നത സമക്ഷമതില്
വസിക്ക നീ രാപ്പകല്‍ നോക്കുക തിരുപ്പാദം
മംഗല മാര്ഗ്ഗമിതേ (ഒരു..)
2. ആശയ്ക്കു യോഗ്യപരന് - തിരുമുന്
അടുത്തവര്ക്കനുഗ്രഹമേ
യാചന സമസ്തവും സാധിക്കും അടുത്താല്‍
യാതൊന്നും വ്യസനമില്ലേ (ഒരു..)
3. കരുണയും തിരുബലവും - യേശുവിന്
കരളലിവൈശ്വര്യവും
തരും നിനക്കതിശയ ദാനമെന്നറിക നീ
സംശയിച്ചീടാതെ (ഒരു..)
4. അടുത്തവര്ക്കടുത്തവന് താന്‍ - ആനന്ദം
അഖിലവും തരും പരന് താന്‍
മടിക്കരുതേ മയങ്ങീടരുതേ ശുഭ
മംഗല കാരണമേ (ഒരു..)