• waytochurch.com logo
Song # 12699

തോടി ആദിതാളം CSIKerla


 തോടി - ആദിതാളം
"യേശുമഹേശനെ ഞാന്‍" - എന്ന രീതി
പല്ലവി
പ്രാര്‍ത്ഥന കേള്‍ക്കേണമേ - കര്‍ത്താവേയെന്‍
യാചന നല്‍കേണമേ
ചരണങ്ങള്‍
1. പുത്രന്‍റെ നാമത്തില്‍ - ചോദിക്കും കാര്യങ്ങള്‍ -
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് - (പ്രാര്‍ത്ഥന..)

2. താതനും മാതാവും - നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ- വേറാരുമെന്‍
[1]ആതങ്കം നീക്കിടുവാന്‍ - (പ്രാര്‍ത്ഥന..)

3. നിത്യതയില്‍ നിന്നു-ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി - എനിക്കു നീ
പുത്രത്വം തന്നതിനാല്‍ - (പ്രാര്‍ത്ഥന..)

4. സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ -
ത്തന്തികേ ചേര്‍ന്നിടുന്നേന്‍ - (പ്രാര്‍ത്ഥന..)

5. ഭൃത്യരനേകരിന്‍ - പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍ - (പ്രാര്‍ത്ഥന..)

6. കള്ളന്‍റെ യാചന - കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം - (പ്രാര്‍ത്ഥന..)

7. യേശുവിന്‍ മൂലമെന്‍ - യാചന നല്‍കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍
ലേശവും നന്മയില്ലേ - (പ്രാര്‍ത്ഥന..)

[1]ദുഃഖം


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com