• waytochurch.com logo
Song # 12701

സൗരാഷ്ട്രം ത്രിപുടതാളം csikerla


 സൗരാഷ്ട്രം - ത്രിപുടതാളം
പല്ലവി
വരുമേ ഉണര്‍ന്നിരിപ്പിന്‍ - യേശുനാഥന്‍
വരുമേ ഉണര്‍ന്നിരിപ്പിന്‍
അനുപല്ലവി
വലിയോര്‍ക്കും ചെറിയോര്‍ക്കും
മാന്യര്‍ക്കും ഹീനര്‍ക്കും
അഖിലര്‍ക്കും വിധി നല്‍കി
തക്ക ഫലം കൊടുപ്പാന്‍ - (വരുമേ..)
ചരണങ്ങള്‍
1. ഭേരിയാല്‍ ബ്രഹ്മാണ്ഢ-ഭിത്തികള്‍ കുലുങ്ങുവാന്‍
പെരും കാഹളധ്വനിയാല്‍ പേയ്ഗണം കുലുങ്ങുവാന്‍
അരിഗണം ചുളുങ്ങുവാന്‍ തന്നില്‍ ആശ്രിതന്മാരും
നിരയണിദൂതരും ചേര്‍ന്നു തുടങ്ങീടുവാന്‍ - (വരുമേ..)

2. വാനം ഭടഭടന്നു, ഭുവനം കിടുകിടുങ്ങി
ഹീനപ്പേയെ ചേര്‍ന്ന ഏവരും നടുനടുങ്ങി
മാനം ഇല്ലാതെ വാണ പാതകരോടുവാന്‍
ജ്ഞാനഗാനം പാടി നല്‍സഭ തുടങ്ങുവാന്‍ - (വരുമേ..)

3. തുന്‍പപ്പെട്ടോരെ ജീവ ഇന്‍പ കനികളൂട്ടി
തന്‍ പ്രസാദപാത്രരെ പൊന്‍മുടികള്‍ [2]ചൂട്ടി
അന്‍പറ്റോരെ നരക വന്‍പാകവെ കാട്ടി
അന്‍പുള്ള ദാസര്‍ക്കു സമ്പല്‍ഗതി കൂട്ടുവാന്‍ - (വരുമേ..)

4. വിശ്വാസികളെ താന്‍ ഉയര്‍ത്തി പുകഴ്വതിനും
മേലാം മോക്ഷവാസികള്‍ ചാലെ ഘോഷിപ്പതിനും
വിശ്വാസഹീനരെ നിരസിച്ചകറ്റുവാനും
വിണ്‍പരിവാരം ചൂഴ്ന്നു അന്‍പന്‍ യേശുമഹേശന്‍ - (വരുമേ..)

[1]ശത്രുക്കളുടെ കൂട്ടം
[2]ചൂടിച്ച്

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com