• waytochurch.com logo
Song # 12702

ഉള്ളത്തെ ഉണര്ത്തീടണേ അയ്യോ CSIKerla137


 ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ
ദാഹത്തെ തീര്‍ത്തീടണേ - ഞങ്ങള്‍
1. തിരുവെഴുത്താകെ തെളിയിക്കുമേ - എന്‍
ഉപദേശകനാം യേശുവേ നിന്‍
കാല്‍ക്കലിരുന്നു കേള്‍ക്കുമീയേഴകള്‍
ജീവന്‍റെ വചനങ്ങളെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)

2. അരുളപ്പാടുകള്‍ മറവായതിനാല്‍
അടിയങ്ങള്‍ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിന്‍ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)

3. ദൈവ വചനമാം ആത്മാവിന്‍ വാളാല്‍
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)

4. പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളില്‍ ദീപമായ് കാണ്മാന്‍
കണ്‍കളെ തുറന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com