• waytochurch.com logo
Song # 12708

യേശുവേ ദാസരാകും ഞങ്ങളെ അനുഗ്രഹിക്ക നിന്‍റെ CSIKerla143


                          പല്ലവി
യേശുവേ ദാസരാകും ഞങ്ങളെ അനുഗ്രഹിക്ക - നിന്‍റെ
അനുപല്ലവി
ആശീര്‍വാദമേകീടുക ഞങ്ങളിലിന്നുമെന്നും - (യേശുവേ..)
ചരണങ്ങള്‍
1. നിന്നുടെ ആത്മാവെ നീ ഞങ്ങളിലേക്കയക്ക
വന്നവന്‍ ഞങ്ങളിന്മേലാവസിച്ചീടണമേ - മഹാ
ഉന്നതനാമേശുദേവാ നല്‍വരദായകനേ - (യേശുവേ..)

2. നിന്നുടെ കൊടിയതിന്‍റെ കീഴിലായ്‌ നിന്നു ഞങ്ങള്‍
മന്നിടം കായമോടും മന്നിടരാജനോടും - യുദ്ധം
എന്നുമേ ചെയ്തീടുവാനായ് നിന്‍ ഭടരാക്കണമേ - (യേശുവേ..)

3. നിന്‍ തിരുക്രൂശു ഞങ്ങള്‍ കൊടിയടയാളമായി
സന്തതം കയ്യിലേന്തി പിന്തിരിയാതെ നിന്നു - മഹാ
അന്ധകാരാധിപതിയിന്‍ വന്‍ തലയെ തകര്‍പ്പാന്‍ - (യേശുവേ..)

4. തൃക്കരം നീട്ടിയെങ്ങള്‍ ശിരസ്സില്‍ വെച്ചീടണമേ
തക്കതായുള്ള വാഴ്വീ മക്കള്‍ക്കരുളണമേ - നിന്‍റെ
പൊക്കമുള്ളോരാസനത്തിന്‍ മേലിരുന്നീ ദിനം നീ - (യേശുവേ..)

5. നിന്നുടെ ആത്മനാ നീ ഞങ്ങളെ ജാതരാക്കി
പൊന്നെറുശാലേമതില്‍ വന്നിടും നാള്‍വരെയും - യേശു
മന്നനേ നിന്നാത്മാവാല്‍ നീ കാത്തിടുകിന്നുമെന്നും - (യേശുവേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com