• waytochurch.com logo
Song # 12709

രക്ഷകനേ നിനക്കു കീര്ത്തനം csikerla


 "രക്ഷകനേ നിനക്കു കീര്‍ത്തനം"
എന്ന രീതി
പല്ലവി
രക്ഷകനേ എടുക്കെന്നെ
നിനക്കായിപ്പോള്‍
ചരണങ്ങള്‍
1. പക്ഷമോടെയെന്നെ നീ
വീണ്ടെടുത്തതോര്‍ത്തു ഞാന്‍
രക്ഷകനേ നിനക്കെന്നെ
തരുന്നു നീ കൃപയാല്‍ - (രക്ഷകനേ..)

2. തരുന്നെന്‍ ജീവനെ ഞാന്‍
പരമ ദേവാ അതു
തിരുക്കരം തന്നില്‍ നിന്നു
ലഭിച്ചതത്രെ താന്‍ - (രക്ഷകനേ..)

3. തരുന്നെന്‍റെ സമയം
ദിവസങ്ങളെയും ഞാന്‍
നിറയട്ടങ്ങവ നിന്‍റെ
സ്തുതിയാലെപ്പോഴുമേ - (രക്ഷകനേ..)

4. നിനക്കുള്ള സ്നേഹം നിറ-
ഞ്ഞെന്‍റെ കരങ്ങള്‍
നിനക്കായി പ്രവര്‍ത്തിപ്പാന്‍
തരുന്നു ഞാനവയെ - (രക്ഷകനേ..)

5. നിനക്കായോടീടുവാന്‍
വേഗമുള്ളതാക്കുവാന്‍
എനിക്കുള്ള കാലുകളെ
തരുന്നു സന്തോഷമായ് - (രക്ഷകനേ..)

6. നിനക്കായ് പാടീടുവാന്‍
തരുന്നെന്‍റെ സ്വരം ഞാന്‍
നിനക്കുള്ള സ്തുതി മാത്രം
പറയട്ടെന്നധരം - (രക്ഷകനേ..)

7. തിരുദൂതാല്‍ നിറപ്പാന്‍
തരുന്നെന്നധരം ഞാന്‍
തിരുഹിതം പോലെ നിന്നെ
പ്രസംഗിക്കട്ടവയും - (രക്ഷകനേ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com