സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ പാപ
കൌശിക - ആദിതാളം
പല്ലവി
സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ - പാപ
ബന്ധം നീക്കെന്നില്‍ നിന്നെന് പ്രിയനാഥാ
ചരണങ്ങള്‍
1. സന്തോഷമെന്നു പേയിന്‍ വഴി നടന്നേന് - അതു
ചതിവെന്നുണര്ന്നു നിന്നോടടുത്തു വന്നേന്
2. ഇന്പം പാപം തരുമെന്നഴിഞ്ഞു ചെയ്തേന് - അതു
ഏറെ തുന്‍പം തന്നതാല്‍ ഭയന്നു വന്നേന്
3. ലോകം തുണയ്ക്കുമെന്നു ചേര്‍ന്നിരുന്നേന്‍ - അതില്‍
ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേന്
4. കായം ബലം സുഖവും കരുത്തില്‍ വെച്ചേന് - ഇതിന്
കാഴ്ചയനിത്യമെന്നിതാ വരുന്നേന്
5. ദേഹം ജീവനും നിന്മുന് കാഴ്ചവെച്ചേന്‍ - ഇനി
ചെയ്വേന്‍ നിന് തിരുമനം പോലെ എന്നും
6. ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേന്‍ - തിരു
സന്തോഷം നേടുവാന്‍ ഞാന്‍ അടുത്തു വന്നേന്
7. താങ്ങി നടത്തേണം രക്ഷാകര്‍ത്താവേ - പാരം
തളര്‍ന്നിതാ വന്നീടുന്നേന്‍ ദയവാനേ - (സ്വന്തം..)