• waytochurch.com logo
Song # 12713

അടിയാനില്‍ വാണീടുക


 പല്ലവി
അടിയാനില്‍ വാണീടുക
അരുമ രക്ഷകനേ
അനുപല്ലവി
കഠിന പാപിയാം എന്നില്‍
കരുണ നിറഞ്ഞവനേ - (അടിയാനില്‍..)
ചരണങ്ങള്‍
1. അനുതാപത്താല്‍ എന്നുള്ളം
ആകെ നന്നായിളക്കി
കനിവേറും നിന്നാത്മാവാല്‍
കളങ്കം ബോധമുണ്ടാക്കി (അടിയാനില്‍..)

2. തിരുകഷ്ടപ്പാടാല്‍ എന്‍റെ
ചിത്തം നന്നായിളക്കി
തിരുരക്തത്താല്‍ എന്നുള്ളം
ചെമ്മേ ശുദ്ധി വരുത്തി (അടിയാനില്‍..)

3. ചതിയരാം പേക്കൂട്ടത്തെ
തല്‍ക്ഷണം ദൂരത്താക്കി
അതിവിശുദ്ധാത്മന്‍ നെഞ്ചില്‍
അകലാതെ വാസമാക്കി (അടിയാനില്‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com