പൊന്നേശു നരര് തിരുബലി മരണം നിനപ്പാന് CSIKerla150
പൊന്നേശു നരര് തിരുബലി മരണം നിനപ്പാന്‍
തന്നാനൊരു നിയമം അതിശയമേ
2
പൊന്നായ തിരു ജഡം നരര്‍ക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും
3
അപ്പം ഒന്നെടുത്തവന്‍ വാഴ്ത്തി നുറുക്കി നല്‍കി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യര്‍ക്കേ
4
കാസായില്‍ ദ്രാക്ഷാരസം പകര്‍ന്നുയര്‍ത്തിയരുളി
ഈശോ തന്‍ രക്തമതെന്നകത്തിരിപ്പാന്‍
5
മാഹാത്മ്യം അതിനനവധിയുണ്ടു രഹസ്യമേ
ഏകന്‍ പോകുന്നു ബലി കഴിവതിനേ