മലയാമി മുറിയടന്തതാളം CSIKerla153
മലയാമി - മുറിയടന്തതാളം
"ആത്മാവേ വന്നീടുക" - എന്ന രീതി
ചെയ്യും ഞാനെന്നുമിതു - നിന്നെ
[1]മെയ്യായോര്‍പ്പാനേശുവേ
ചരണങ്ങള്‍
1. അയ്യയ്യോ നിന് വചനത്തിന്പടി നിത്യം
മെയ്യാം വിനയത്തോടെ - എന്റെ
ഇയ്യുലകായുസ്സിന് നാളെല്ലാം നിന്‍മൃതി
മെയ്യായോര്പ്പാന് നിരന്തം - (ചെയ്യും..)
2. ഗത്ത്ശമനസ്ഥലെ നിനക്കുണ്ടായ
വ്യഥയും പോരാട്ടവും - പ്രാണ -
നാഥാ നിന് രക്തവിയര്‍പ്പും ഞാനെവ്വിധം
ഓര്ക്കാതിരുന്നീടുന്നു - (ചെയ്യും..)
3. ക്രൂശിലെന്പേര്ക്കു ബലിയായ് ജഗത്തുകള്‍ -
ക്കീശന്റെ കോപാഗ്നിയില്‍ - നസ-
റേശാ നീ വെന്തതും ഓര്‍ത്തെന്റെ മാനസം
ക്ലേശിച്ചു നന്ദിയോടെ - (ചെയ്യും..)
4. എന്‍ നിമിത്തം ചതയ്ക്കപ്പെട്ട നിന്മേനി
എന്നാത്മഭോജനമേ - ദേവാ
നിന് രക്തപാനത്താലെന്നാത്മദാഹം തീര് -
ന്നെന്നും പ്രമോദിപ്പാനായ് - (ചെയ്യും..)
5. ഞാന്‍ വരുവോളമിവ്വണ്ണം ചെയ്കെന്ന നിന്
പൊന്‍ വചനത്തിന് പടി - ഞങ്ങള്‍
കാല്‍വരിമേട്ടില്‍ ചതഞ്ഞ നിന് പൊന്മേനി
ഓര്ത്തനുഷ്ഠിയ്ക്കുന്നിതു - (ചെയ്യും..)
[1]സത്യം