• waytochurch.com logo
Song # 12723

ദ്വിജാവന്തി ആദിതാളം CSIKerla158


 ദ്വിജാവന്തി - ആദിതാളം
പല്ലവി
ഇന്നീ മംഗലം ശോഭിക്കുവാന്‍ - കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ
അനുപല്ലവി
നിന്നടി കാനാവില്‍ മണപ്പന്തല്‍ പണ്ടലങ്കരിച്ചു
അന്നു രസവീഞ്ഞുണ്ടാക്കി - എന്നപോല്‍ ഇന്നേരം വന്നു - (ഇന്നീ..)
ചരണങ്ങള്‍
1. ആദി മുതല്‍ക്കന്‍പു ധരിച്ചാന്‍ - നരകുലത്തെ
ആണും പെണ്ണും ആയി നിര്‍മ്മിച്ചാന്‍
നീതിവരം നാലും ഉരച്ചാന്‍ - പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുള്‍ വച്ചാന്‍
ആദമാദികള്‍ക്കും അനു-വാദമേകിയോരു ദേവാ
നീതി പരിപാലിച്ചേശു-നാഥന്‍ അന്നു മാനിച്ചപോല്‍ - (ഇന്നീ..)

2. സത്യസഭയ്ക്കനുകൂലനേ-സുന്ദരി സഭ-
യ്ക്കുത്തമനാം മണവാളനേ
ചിത്തനാഥാനന്തബലനേ-പഴുതണുവും
അറ്റദേവനേശുപാലനേ
ഒത്തപോല്‍ ഗുണാധികാരം-എത്തി മോദമായ് സുഖിച്ചു
പുത്രഭാഗ്യമോടു പാപ-മുക്തിയും കൊടുക്കുമാറു - (ഇന്നീ..)

3. ഉത്തമസ്ത്രീ ആയ ബാലയെ-തെരഞ്ഞബ്രാമിന്‍
ഭൃത്യവരന്‍ ചെയ്ത വേലയെ
ത്വല്‍തുണ തുടര്‍ന്ന പോലെയെ-ഇവിടെയും നീ
ചേര്‍ത്തരുള്‍ കല്യാണമാലയെ
നല്ല മണവാളന്‍ തനി-ക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേര്‍ന്നു സുഖി-ച്ചല്ലല്‍ വെടിഞ്ഞീടുവാനും - (ഇന്നീ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com