• waytochurch.com logo
Song # 12724

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികള്‍


Chords: ആദിതാളം

 ഇംഗ്ലീഷ് - ആദിതാളം
പല്ലവി
പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികള്‍ -
ക്കരുളേണമേ കൃപയെ ദിനംപ്രതി മാരിപോല്‍ ദൈവജാതാ
ചരണങ്ങള്‍
1. ഏദന്‍കാവിലാദം ഹവ്വായെ വാഴ്ത്തിയ ദൈവമേ ഈ സമയം
ഈ ദമ്പതികളിന്‍ കൈകളെത്തമ്മില്‍ ചേര്‍ത്തു വാഴ്ത്തീടണമേ -(പരനേ..)

2. തവദാസരാമിവരൈകമത്യമോടെ വസിച്ചീടുവാനും
അവസാനകാലമണഞ്ഞീടുംവരെ പ്രീതിയില്‍ മേവതിനും -(പരനേ..)

3. പരമാത്മാവാലിവരെ നിറയ്ക്ക മഹോന്നതനേ ദിനവും
തിരുനാമകീര്‍ത്തി സദാ നിനച്ചു സഹവസിച്ചീടുവാനും -(പരനേ..)

4. പരനേശു തന്‍ പ്രിയയായ് തിരുസഭയെ വരിച്ചായതുപോല്‍
പരിചോടു നിന്‍ തിരുദാസന്‍ തന്നുടെ പത്നിയെച്ചേര്‍ത്തുകൊള്‍വാന്‍ -(പരനേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com