വന്ദനം യേശുപരാ എന്ന രീതി CSIKerla160
"വന്ദനം യേശുപരാ" എന്ന രീതി
1
മംഗലനായകനേ! വരികിന്നീ
മംഗല്യമാം സമയം,
മങ്ങലേതും ഭവിക്കാതരുളുക
തുംഗമാം മോദമിപ്പോള്‍
2
ഇന്നിവര്‍ ചെയ്തിടുന്ന പ്രതിജ്ഞയെ
നിത്യവും കാത്തിടാനും
ഒന്നെന്നുള്ളോരുഭാവം അനുദിനം
നിന്നില്‍ക്കാത്തീടുവാനും
3
മുന്നം നിന്‍ സാന്നിദ്ധ്യത്താല്‍ അനുഗ്രഹം
കാനാവില്‍ ചേര്‍ത്തു മോദാല്‍
ഇന്നും നീ ചെര്‍ത്തീടേണം അനുഗ്രഹം
ദമ്പതിമാരില്‍ നാഥാ!
4
ദാമ്പത്യ ജീവിതത്താലനുദിനം
ഇമ്പമോടേശുപാദം
കാന്തനേ! വന്നുചേരാന്‍ - അരുളുക
മാരിപോലാശിഷം നീ-(മംഗല..)