• waytochurch.com logo
Song # 12731

ദ്വജാവന്തി ആദിതാളം CSIKerla166


 ദ്വജാവന്തി - ആദിതാളം
പല്ലവി
ആശ്വാസം കൊള്‍ക മനമേ - രക്ഷിതാവില്‍ നീ
ആശ്വാസം കൊള്‍ക മനമേ
അനുപല്ലവി
വിശ്വേ പാപത്തിനുടെ വിളവാം മരണഭയം
നിശ്ശേഷം നീക്കിയ നായകന്‍ തന്നെ നോക്കി - (ആശ്വാസം..)
ചരണങ്ങള്‍
1. നമ്പുതല്‍ അറ്റവരെപ്പോല്‍ മരിച്ചവര്‍ക്കായ്
തുന്‍പം കൊള്ളുന്നതെന്തിന്നു
തമ്പുരാന്‍ മേഘത്തിന്മേല്‍ വെളിപ്പെടുമ്പോള്‍
ഇന്‍പമായുയിര്‍ക്കുമന്നു
സംഭ്രമത്തോടു കര-യേണ്ടാ ക്രിസ്തേശുനാഥന്‍
അന്‍പോടു ചൊന്ന മൊഴി-സാരം നീ രുചിനോക്കി - (ആശ്വാസം..)

2. കര്‍ത്തന്‍ വരും ആകാശത്തില്‍ - ദൈവദൂതന്മാര്‍
കാഹളം ഊതും നേരത്തില്‍
ധാത്രി തന്നില്‍ യേശുവിങ്കല്‍ - മരിച്ചോരെല്ലാം
ധരിക്കും ജീവന്‍, പിന്‍ മേഘത്തില്‍
ആശയായ് ചെല്ലും നാമും - അനുരൂപപ്പെട്ടു കൂടെ
യേശുവിനോടൊന്നിച്ചു - ശാശ്വതമായി വാഴും - (ആശ്വാസം..)

3. ജീവനദികള്‍ ഓടുമേ - യെറുശലേമില്‍
തിങ്ങി ജനങ്ങള്‍ കൂടുമേ
ദേവഗാനങ്ങള്‍ പാടുമേ-യേശുക്രിസ്തുവിന്‍
ജയത്തെ വാഴ്ത്തിക്കൊണ്ടാടുമേ
ആത്മാവിലാഹാ നാമും അതിനെ അനുഭവിപ്പാന്‍
ജീവവചനം തന്നെ സ്ഥിരമായ്‌ പിടിച്ചും കൊണ്ടു - (ആശ്വാസം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com