തട്ടി തട്ടി നില്പതാര് CSIKerla17
1. തട്ടി തട്ടി നില്പതാര്‍ ?
കാത്തു കാത്തു നില്പതാര്‍ ?
രാജതുല്യനാം സഞ്ചാരി
സ്വര്‍ഗ്ഗലോക നായകന്‍
ചിത്തമേ ഉണര്‍ന്നുതേറി
ഉള്‍ തുറക്കയില്ലയോ?
2. വീണ്ടും തട്ടുന്നത്ഭുതന്‍,
കാത്തു നില്‍ക്കുന്നുന്നതന്‍
ധൂള്‍ തുരുമ്പും പൂണ്ടു വാതില്‍
കീല്‍ ഉണങ്ങിപ്പോയല്ലോ;
കാടുകള്‍ പടര്‍ന്നു നീക്കല്‍
പാടില്ലാതെ ആയല്ലോ.
3. ഹാ! ഇതെത്ര അത്ഭുതം,
തട്ടി തട്ടി നില്പതും,
ആണി പൂണ്ട കൈ തട്ടുന്നു
നോട്ടം എന്തു മാതൃക!
ഹാ! നിന്‍ പ്രിയ രക്ഷകന്നു
ഉള്ളത്തെത്തുറക്കുക