• waytochurch.com logo
Song # 12741

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ CSIKerla176


ശുദ്ധിക്കായ് നീ യേശു സമീപേ പോയോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
അവന്മേല്‍ നിന്‍ ആശ്രയം എല്ലാം വച്ചോ?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?

കുളിച്ചോ കുഞ്ഞാട്ടിന്‍
ആത്മശുദ്ധി ചെയ്യും രക്തത്തില്‍?
ഹിമം പോല്‍ നിഷ്കളങ്കമോ നിന്‍ വസ്ത്രം
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?
2
ദിനം തോറും രക്ഷിതാവിന്‍ പക്ഷത്തില്‍
നടന്നീടുന്നോ നീ ശുദ്ധിയില്‍?
ആശ്വസിക്കുന്നോ എപ്പോഴും ക്രൂശതില്‍
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍? (കുളിച്ചോ..)
3
മണവാളന്‍ വന്നീടുമ്പോള്‍ നിന്‍ വസ്ത്രം
വെണ്മയേറിയതായ് കാണുമോ?
മോക്ഷലോകെ വാസം ചെയ് വാന്‍ നിന്‍ ആത്മം
യോഗ്യമായ് അന്നാളില്‍ തീരുമോ? (കുളിച്ചോ..)
4
പാപമ്ലേച്ഛം ഏറ്റ വസ്ത്രം നീ മാറ്റി
കുളിക്ക കുഞ്ഞാട്ടിന്‍ രക്തത്തില്‍;
ദോഷികള്‍ക്കായ് ഊറും ജീവ ഊറ്റില്‍ നീ
സ്നാനം ചെയ്തീടുക വേഗത്തില്‍ (കുളിച്ചോ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com