• waytochurch.com logo
Song # 12743

പന്തുവരാളി അടതാളം csikerla


 പന്തുവരാളി - അടതാളം
പല്ലവി
യേശുവിന്നരികില്‍ വാ പാപി
അനുപല്ലവി
ഈശന്‍ നിന്‍ ദുരിതങ്ങള്‍ - മോചിക്കും വേഗാല്‍ (യേശു..)
ചരണങ്ങള്‍
1. പാപത്തില്‍ കിടന്നു നീ-നരകത്തീയതില്‍ വീണു
എരിയാതീ നിമിഷം നീ-വരിക വൈകാതെ (യേശു..)

2. നിന്‍ പാപമഖിലവും-തന്‍കണ്ണിന്നു മുമ്പാകെ
കാണുന്നായതിനാലെ-താണു നീ വേഗം (യേശു..)

3. പാപിക്കാശ്രയമായി - താനല്ലാതെയില്ലാരും
പാദേ ചേര്‍ന്നീടുന്നോരെ-പാലിക്കുന്നോരു (യേശു..)

4. ആണിപ്പാടുകളുള്ള-പാണി നീട്ടിയും കൊണ്ട്
ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലേ നീ (യേശു..)

5. ഒന്നുകൊണ്ടുമെന്‍ ചാരേ-വന്നീടും നരരെ ഞാന്‍
നിന്ദിച്ചു ത്യജിക്കയി-ല്ലെന്നു ചൊന്നോരു (യേശു..)

6. നിന്നെ നോക്കിയുംകൊണ്ട്-കണ്ണുനീര്‍ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തേ-ചിന്തിച്ചിടാതെ (യേശു..)

7. ഉന്നതന്‍ വിളികേട്ടു-പിന്നാലെ വരികെന്നാല്‍
പൊന്നു ലോകത്തിലെന്നും സാമോദം വാഴാം (യേശു..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com