• waytochurch.com logo
Song # 12745

ശങ്കരാഭരണം ആദിതാളം CSIKerla180


 ശങ്കരാഭരണം - ആദിതാളം
പല്ലവി
ഓടിവാ കൃപയാം നദിയരികില്‍
നിന്‍റെ മലിനത നീക്കാന്‍ പാപി
ഓടിവാ കൃപയാം നദിയരികില്‍
ചരണങ്ങള്‍
1. തേടി നിന്നെ കാണ്മാനേറ്റം
വാടി മലര്‍ന്നവന്നുള്ളം
ഓടിവന്നുപാടുകളങ്ങേറ്റു കുരിശില്‍
നേടി നിന്‍റെ രക്ഷയേശു
മോടിയോടുയിര്‍ത്തു പിതാ-
വോടിരുന്നു മദ്ധ്യസ്ഥനായ്
കേണപേക്ഷിക്കുന്നു വേഗം - ഓടി..

2. ആശുദ്ധികളൊഴിച്ചു നിന്‍
അകൃത്യങ്ങളകറ്റിടാന്‍
വിശുദ്ധിയിന്നുറവയെ തുറന്ന മാര്‍വ്വില്‍
കുളിച്ചു നീയനുദിനം
വെളുപ്പിച്ചങ്കിയെ പിന്നെ
കുടിച്ചീടില്‍ തടിച്ചു നീ
വിശുദ്ധനായ് വളര്‍ന്നിടും - ഓടി..

3. പരിശുദ്ധാത്മാവു നിന്‍റെ
മരണാവസ്ഥയെക്കണ്ടു
കരളലിഞ്ഞരികില്‍ വന്നെടുത്തു നിന്നെ
തിരുജീവന്‍ ഊതിനിന്നില്‍
മറുരൂപമാക്കി നിന്നെ
തിരുസ്നാനം നല്‍കിയവന്‍
പരിശുദ്ധനായ് നടത്തും - ഓടി..

4. സത്യമാം തിരുവചനം
ശുദ്ധിവരുത്തീടും നിന്നെ
ശുദ്ധിയിന്‍ വഴിയതില്‍ നടത്തും വചനം
നിത്യം നിന്‍റെ പാദങ്ങള്‍ക്കു
സത്യവെളിച്ചം തന്നിട്ടു
ശുദ്ധതയില്‍ ശുദ്ധസ്ഥല-
ത്തെത്തുവോളം തുണച്ചീടും - ഓടി..

5. ശുദ്ധിയിന്നലങ്കാരത്തില്‍
ശുദ്ധിമാന്മാരെ സ്തുതിപ്പിന്‍
ശുദ്ധതയില്‍ വസിക്കും യഹോവായെ നിങ്ങള്‍
നിത്യം നിത്യം വളര്‍ന്നു നാം
ശുദ്ധതയില്‍ മുതിര്‍ന്നു പാ-
പത്തെ നശിപ്പിച്ചീടുകില്‍
ക്രിസ്തേശുവില്‍ ജീവിച്ചിടും നാം - ഓടി..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com