ഖമാജ് CSIKerla
ഖമാജ്
പാപം ഒന്നേ മതിയാകും
നിന്നെ ഭാഗ്യമില്ലാത്തവനാക്കിടുവാന്‍
പാപം ഒന്നേ മതിയാകും
ആപത്തിന്‍ കാരണം പാപം എന്നറിക നീ
അനവധി സാക്ഷികള്‍ അവനിയെങ്ങും
താപങ്ങള്‍ നിറയുന്നു ശാപം പിന്തുടരുന്നു
സത്യം പിഴച്ചവര്‍ക്കു സ്വസ്ഥതയില്ലേ (പാപം..)
നോക്കാതെ പാപം നിരൂപിക്കാതെ നിന്നെ
നോക്കുന്ന സാക്ഷികള്‍ അനവധികള്‍
ആര്‍ക്കാനുമുള്ളതാര്‍ക്കാനും നിന-
ക്കാക്കുക തിരുകൃപ നിരന്തരമേ (പാപം..)
ഭയവും ലജ്ജയും ദുഃഖം പലവിധനാശവും
പാരില്‍ നിറച്ചുവച്ച വിധമറിക
പലതല്ല ഒരു കുറ്റം മാത്രമേ കാരണം
ബഹുകോടി മാനുഷരില്‍ വിധിയിതിനാല്‍ (പാപം..)