• waytochurch.com logo
Song # 12758

മലയാമി ചായ്പുതാളം CSIKerla193


 മലയാമി - ചായ്പുതാളം
പല്ലവി
നിനക്കേതുവേണം അയ്യോ ഏതിഷ്ടം ചൊല്‍ക പാപി
ജീവന്‍ നീങ്ങിപ്പോയീടും മുമ്പെ
ചരണങ്ങള്‍
1. പാപത്തെ വെറുത്തു മഹാദൈവ കാരുണ്യ-
ഭാഗ്യം ലഭിച്ചീടേണമോ വേണമോ വേണമോ - നീച
പാപത്തില്‍ രസിച്ചു മഹാ ദൈവകോപത്താല്‍
പാതാളം ചേരണമോ? (നിന..)

2. ആശയാല്‍ ലോകത്തിന്‍ മാനം ധനം തേടി
ആത്മം നശിച്ചിടേണമോ വേണമോ വേണമോ - നിന്‍റെ
ആശ വിശ്വാസവും യേശുവില്‍ ആക്കിപ്പേ-
രാനന്ദം നേടണമോ? (നിന..)

3. തന്നിഷ്ടവും സ്വയ നീതിയും പൂണ്ടു നീ
ദൂരത്തായീടേണമോ വേണമോ വേണമോ - അതോ
യേശുവിന്നിഷ്ടവും തന്‍ നീതിയും ധരി-
ച്ചാലോകം നേടണമോ? (നിന..)

4. വേഷങ്ങള്‍ നാമങ്ങള്‍ ഭാവങ്ങളും പൂണ്ടു
വ്യര്‍ത്ഥനായീടേണമോ വേണമോ വേണമോ - വെളി
വേഷത്തെ നോക്കാത്ത ദൈവകടാക്ഷത്താല്‍
മേല്‍ഗതി നേടണമോ? (നിന..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com