ഭാരത്തോടും ഖേദത്തോടും CSIKerla
Lone and weary, sad and dreary
ഭാരത്തോടും ഖേദത്തോടും
ഞാന്‍ വന്നേന്‍ എന്‍ യേശുവേ,
തേടിവന്നേന്‍ ചേര്‍ന്നുവന്നേന്‍
വന്നു ഞാന്‍ എന്‍ യേശുവേ
വന്നിതാ ഞാന്‍ വന്നിതാ ഞാന്‍
ആശീര്‍വാദം നല്കുകേ,
വന്നിതാ ഞാന്‍ വന്നിതാ ഞാന്‍
ആശ്വാസം നല്‍കീടുകേ
3
നീ വിശുദ്ധന്‍ സാധു ശാന്തന്‍
യേശുവേ വന്നീടുന്നേന്‍,
എന്നെച്ചേര്‍ത്തു എന്നും കാത്തു
സൂക്ഷിക്കേണം നാഥനേ (വന്നിതാ..)
3
ഭക്തരോടു ജീവിച്ചീടും
മാ പ്രഭാതത്തോളവും,
ഇങ്ങു പാര്‍ത്തും നിന്നെ കാത്തും
നോക്കുന്നേ എന്‍ ഉള്ളവും (വന്നിതാ..)
4
അന്ധകാരം ദുഃഖഭാരം
ആനന്ദം പ്രകാശമായ്
ആക്കി എന്നെ എന്നും തന്നെ
പാലിക്കേണം യേശുവേ (വന്നിതാ..)