• waytochurch.com logo
Song # 12760

മാ പാപി ഞാന്എന് വാദമോ CSIKerla195


 Just as I am without one plea
8.8.86.
1
മാ പാപി ഞാന്‍-എന്‍ വാദമോ,
എന്‍ പേര്‍ക്കു വാര്‍ത്ത രക്തം താന്‍,
എന്നെ വിളിച്ച വാക്യം താന്‍,
എന്‍ യേശുവേ; - വന്നേന്‍.
2
മാ പാപി ഞാന്‍ - എന്‍ നെഞ്ചിലെ
കളങ്കം തീര്‍ന്ന പിമ്പല്ലോ
എന്‍ തീര്‍ത്ഥം നിന്‍ രക്തം അല്ലോ
എന്‍ യേശുവേ; - വന്നേന്‍
3
മാ പാപി ഞാന്‍ - അലഞ്ഞവന്‍
വന്‍ പോരില്‍ പാരം ക്ഷീണിച്ചും
ഭയം സന്ദേഹം വ്യാപിച്ചും
എന്‍ യേശുവേ; - വന്നേന്‍
4
മാ പാപി ഞാന്‍ - അരിഷ്ടന്‍ ഞാന്‍,
നഗ്നന്‍, അന്ധന്‍, പാവപ്പെട്ടോന്‍;
എന്‍ കേടശ്ശേഷം നീങ്ങുവാന്‍
എന്‍ യേശുവേ; - വന്നേന്‍
5
മാ പാപി ഞാന്‍ - നീ കൈക്കൊള്ളും
സൗഖ്യം, ശുദ്ധി, മാപ്പും നല്‍കും;
നിന്‍ വാഗ്ദത്തം എന്‍ ആശ്രയം
എന്‍ യേശുവേ; - വന്നേന്‍
6
മാ പാപി ഞാന്‍ - തടസ്സങ്ങള്‍
നിന്‍ സ്നേഹം തീര്‍ത്തശേഷം താന്‍;
മേലാല്‍ നിന്‍ സ്വന്തം ആകുവാന്‍
എന്‍ യേശുവേ; - വന്നേന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com