മണിരങ്കു ത്രിശ ഏകതാളം CSIKerla198
മണിരങ്കു - ത്രിശ ഏകതാളം
"വരിക നല്‍ വരങ്ങളെ നീ" - എന്ന രീതി
പല്ലവി
നീച മനസ്സു മാറ്റീടേണം-നിര്‍മ്മലാത്മനേ! - മമ
സ്നേഹപൂര്‍ണ്ണനേ!
ചരണങ്ങള്‍
1. മായമോഹത്താലുഴന്നു-മായും ചാവിനാല്‍-നാശ-
മാകും പാപി ഞാന്‍ (നീച..)
2. ദോഷം ചെയ്-വാനാശിക്കുമെന്‍ - ദുഷ്ട നെഞ്ചകം - മഹാ
ദുരിത സഞ്ചയം (നീച..)
3. പരത്തെ നോക്കാന്‍ മനസ്സില്ലാത്ത - ഭോഷന്‍ ഞാനയ്യോ - മഹാ
പാപി ഞാനയ്യോ! (നീച..)
4. പുതിയ ചിന്ത നല്‍കിടേണം-പുതിയൊരാശയും - മമ
പുതുപ്രത്യാശയും (നീച..)
5. വാഞ്ഛയോടെന്‍ രക്ഷയ്ക്കായി-യാചിച്ചീടുവാന്‍ - എന്‍
വാഞ്ഛ നേടുവാന്‍ (നീച..)
6. ക്രിസ്തുവിങ്കല്‍ ഭക്തിപൂണ്ടു - ഗീതം പാടുവാന്‍ - നിജ
കൃപ തേടുവാന്‍ (നീച..)
7. ദൈവവചനപ്പാലിലേറെ - താല്പര്യം വെപ്പാന്‍ - അതിന്‍
സാരം ഗ്രഹിപ്പാന്‍ (നീച..)
8. പ്രാര്‍ത്ഥനയില്‍ ദാഹം പൂണ്ടു - പ്രാര്‍ത്ഥിച്ചീടുവാന്‍ - തവ
സ്തോത്രം പാടുവാന്‍ (നീച..)