• waytochurch.com logo
Song # 12766

പാപി ഞാന്‍ മഹാ പാപി ഞാന്‍ പരാ യേശുനാഥാ സ്വാമി


Chords: ആനന്ദഭൈരവി - ആദിതാളം

 ആനന്ദഭൈരവി - ആദിതാളം
1. പാപി ഞാന്‍ മഹാ - പാപി ഞാന്‍ പരാ- യേശുനാഥാ സ്വാമി
കോപിച്ചീടല്ലേ ദൈവജാതനേ- യേശുനാഥാ സ്വാമി

2. നാവിനാല്‍ മനം - ക്രിയയാലുമേ യേശുനാഥാ സ്വാമി
നിന്‍വിരോധിയായ് പാപി ഞാന്‍ പരാ- യേശുനാഥാ സ്വാമി

3. നീതി നോക്കിയാല്‍ ഭീതിയേറുന്നേ- യേശുനാഥാ സ്വാമി
ഹേതുവിങ്ങില്ലേ-വാദിച്ചീടുവാന്‍- യേശുനാഥാ സ്വാമി

4. ഞാന്‍ ചെയ്യാത്തൊരു-തിന്മയിങ്ങില്ലേ- യേശുനാഥാ സ്വാമി
പിന്‍ തിരിയല്ലേ - എന്‍ പരാപരാ- യേശുനാഥാ സ്വാമി

5. തിന്മയല്ലാതെ-നന്മയിങ്ങില്ലേ- യേശുനാഥാ സ്വാമി
നന്മ തിന്മയാല്‍-തീര്‍ന്നുപോകുന്നേ- യേശുനാഥാ സ്വാമി

6. ചിന്തിച്ചെന്‍ ഉള്ളം-വെന്തു നീറുന്നേ- യേശുനാഥാ സ്വാമി
എന്തു ഞാന്‍ ചെയ്-വേന്‍-എന്‍ പരാപരാ- യേശുനാഥാ സ്വാമി

7. അന്നു കള്ളന്നു ദത്തമാം ക്ഷമ യേശുനാഥാ സ്വാമി
ഇന്നീ പാപിക്കും തന്നീടേണമേ- യേശുനാഥാ സ്വാമി

8. നീ വെടിയല്ലേ-പാപിയാമെന്നെ- യേശുനാഥാ സ്വാമി
പോവതിന്നൊരു പാത മറ്റില്ലേ- യേശുനാഥാ സ്വാമി

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com