ഭൈരവിആദിതാളം CSIKerla0
ഭൈരവി-ആദിതാളം
പല്ലവി
പരനേ എന്നേശുനാഥാ
പാപി ഞാന്‍ പരാ
ചരണങ്ങള്‍
1. വചനം എന്‍ ചിന്ത കര്‍മ്മം-സര്‍വവും പാപം (പരനേ..)
2. ദിനവും എന്‍ ഭാവമെല്ലാം-ദോഷം മാത്രമേ (പരനേ..)
3. കണ്ണാല്‍ ഞാന്‍ ചെയ്ത പാപം എണ്ണുവാന്‍ മേലാ (പരനേ..)
4. നാവാല്‍ ഞാന്‍ ചൊന്നതിലും - പാപം ഏറെയാം (പരനേ..)
5. കയ്യാല്‍ ഞാന്‍ ദോഷം ചെയ്തേന്‍-പ്രിയനാഥനേ (പരനേ..)
6. കാലും പാപത്തിനോടി-ചേലുകെട്ടയ്യോ (പരനേ..)
7. എന്മേല്‍ കൃപയോടിപ്പോള്‍-നോക്കണം പരാ (പരനേ..)