• waytochurch.com logo
Song # 12768

കൗശികആദിതാളം CSIKerla03


 കൗശിക-ആദിതാളം
പല്ലവി
പരനേ തൃക്കടക്കണ്ണാല്‍ നോക്കണമേ-എന്‍റെ
പാപ ദുഃഖമൊക്കെയും തീര്‍ക്കണമേ
ചരണങ്ങള്‍
1. സ്ഥിരമില്ലാത്ത എന്നെ വെടിയാതെ-ഞാന്‍
ചെയ്ത കുറ്റം ഒന്നും നീ ഓര്‍ക്കാതെ

2. ആദിയന്തമില്ലാത്ത സകലേശാ-സത്യ
അളവതില്ലാത്ത നിത്യവാസാ

3. മായ വലയില്‍പെട്ടു കുടുങ്ങാതെ-ലോക
വാഴ്വില്‍ മയങ്ങി മനം കലങ്ങാതെ

4. അടിയനിന്നരുള്‍ ചെയ്തീടരുതോ-നിന്‍റെ
അടിമയ്ക്കു നീയെന്യേ ഗതി ഏതോ

5. വഞ്ചക മനസ്സിനെ മാറ്റണമേ-എന്‍റെ
നെഞ്ചകം നീ പുതുതാക്കണമേ (പരനേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com