• waytochurch.com logo
Song # 12772

കൃപാരക്ഷണ്യം നല്കുകേ CSIKerla07


 1
കൃപാരക്ഷണ്യം നല്‍കുകേ
കടാക്ഷിച്ചെന്നെ ചേര്‍ക്കുകേ
അല്ലെങ്കില്‍ നാശമാകുമേ
എന്‍ യേശു നാഥനേ

എന്‍ യേശു നാഥനേ
എന്നെ കൈക്കൊള്ളുകേ,
എന്‍ പേര്‍ക്കു യാഗം ആയോനേ
എന്നെ കൈക്കൊള്ളുകേ
2
മാ പാപി ഞാന്‍, അയോഗ്യനാം
എന്‍ പേര്‍ക്കു ചോര വാര്‍ത്തോനേ,
മഹാശക്താ എന്‍ രക്ഷയാം
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)
3
എന്‍ ഭക്തി തീര്‍ച്ചയും സദാ
നിസ്സാരമായിപ്പോകുന്നേ;
നിന്‍ നാമം മൂലം രക്ഷ താ,
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)
4
നിന്‍ പാദത്തിങ്കല്‍ വീഴുന്നേന്‍
നിന്‍ പ്രീയം പോലെ ചെയ്ക നീ
രക്ഷണ്യ പൂര്‍ത്തിക്കായ്‌ വന്നേന്‍
എന്‍ യേശു നാഥനേ (എന്‍ യേശു നാഥനേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com