ഞാന് വരുന്നു ക്രൂശിങ്കല് CSIKerla10
I am coming to the Cross.
7's
1
ഞാന്‍ വരുന്നു ക്രൂശിങ്കല്‍
ശക്തിഹീനനന്ധന്‍ ഞാന്‍
ചൊല്ലുന്നേന്‍ ഈ ഭൂവെച്ചില്‍
പൂര്‍ണ്ണ രക്ഷ കാണും ഞാന്‍
വിശ്വസിക്കുന്നേന്‍ നിന്നില്‍
ഗോല്‍ഗോഥാ ആട്ടിന്‍ കുഞ്ഞേ
വീഴുന്നേ നിന്‍ ക്രൂശതില്‍
രക്ഷിക്ക എന്‍ യേശുവേ.
2
എന്നില്‍ ദീര്‍ഘ കാലമായ്
ദോഷം വാണഗാധമായ്,
ചൊല്ലുന്നേശു ഇന്‍പമായ്
ശുദ്ധമാക്കും പൂര്‍ണ്ണമായ് (വിശ്വ..)
3
എകുന്നേനശേഷവും
ഇഷ്ടരാസ്തി കാലവും
ആത്മം ദേഹി സര്‍വവും
നിന്‍റെതായെന്നേരവും (വിശ്വ..)
4
വന്നെന്നാത്മം പൂരിക്കും
തന്നിലെന്‍റെ പൂര്‍ണ്ണത
കിട്ടും പൂര്‍ണ്ണ സൌഖ്യവും;
മാനം ക്രിസ്തന്നുള്ളത് (വിശ്വ..)