കാല്വരി യാഗമേ CSIKerla11
My faith looks up to Thee.
6.6.4.6.6.6.4.
1. കാല്‍വരി യാഗമേ
എന്‍ നോട്ടം നിന്‍റെ മേല്‍
രക്ഷിതാവേ;
കടാക്ഷിക്കേണമേ!
പാപം നീക്കേണമേ!
ഞാന്‍ നിന്‍റെതാകട്ടെ,
ഇന്നേരമേ.
2. ക്ഷീണിച്ചു വന്നു ഞാന്‍
നീ ശക്തി നല്‍കുവാന്‍,
ചൂടു നല്‍കാന്‍
നിന്‍ സ്നേഹത്തിന്നു ഞാന്‍
നിന്നെയും സ്നേഹിപ്പാന്‍
നിന്‍ പൂര്‍ണ്ണ സ്നേഹത്താല്‍
നിറയ്ക്ക, കോന്‍.
3. ഈ അന്ധകാരത്തില്‍,
ഖേദത്തിന്‍ മദ്ധ്യത്തില്‍,
എന്‍ രക്ഷ നീ,
ഇരുട്ടു നീക്കുക,
കണ്ണീര്‍ തുടയ്ക്കുക,
നീ കൂടെ പാര്‍ക്കുക,
എന്‍ രക്ഷകാ.
4. ഈ യാത്ര തീരുമ്പോള്‍,
യോര്‍ദ്ദാന്‍ കടക്കുമ്പോള്‍
എന്‍ യേശുവേ,
ധൈര്യം നല്‍കീടുക,
കടാക്ഷിച്ചീടുക,
കാനാനില്‍ ചേര്‍ക്കുക;
ഹല്ലേലൂയാ