• waytochurch.com logo
Song # 12778

എന് ദേഹം ദേഹി ആത്മാവും CSIKerla13


 Take my life.
C.M.
1
എന്‍ ദേഹം ദേഹി ആത്മാവും
നിന്നെ പ്രസ്താവിപ്പാന്‍
നിന്‍ സ്നേഹം എന്നില്‍ വാഴണം,
നീ സ്തോത്ര പാത്രവാന്‍.
2
എന്‍ നാവും നെഞ്ചുകൂടെയും
നിന്‍ സ്തോത്രം ചൊല്‍കിലും
പോരാ എന്‍ ജീവന്‍ സര്‍വ്വവും
നിന്‍ കീര്‍ത്തി ആകണം.
3
ആയുസ്സിന്‍ ഓരോ നന്മയ്ക്കും
എന്‍ സ്വല്പ വേലയ്ക്കും,
ഗമിപ്പിന്നാഗമിപ്പിന്നും
സ്തോത്രം എല്ലാറ്റിന്നും.
4
ഞാന്‍ ക്ഷീണന്‍, അല്പന്‍, എങ്കിലും
നിന്‍ സ്നേഹം ചൊല്ലണം
നീയും നിന്‍ സ്നേഹമായതും
എന്നില്‍ വിളങ്ങണം.
5
നിനക്കു ഞാന്‍ നല്‍കേണ്ടുന്ന
മഹത്വം നല്‍കും ഞാന്‍,
നിത്യത്തിന്‍ പുത്തന്‍ കീര്‍ത്തനം
ഇങ്ങാരംഭിക്കും ഞാന്‍.
6
വിശുദ്ധി വിട്ടൊരിക്കലും
ഇരിക്കയില്ല ഞാന്‍,
നിന്നോടങ്ങൈക്യ ജീവിതം
സദാ ചെയ്തീടും ഞാന്‍.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com