• waytochurch.com logo
Song # 12779

ഓരോ നിമിഷവുംഎന് സ്വന്തം നീ CSIKerla14


 I need Thee ev'ry hour.
1
ഓരോ നിമിഷവും-എന്‍ സ്വന്തം നീ;
നിന്‍ ശാന്ത ശബ്ദമേ-സമാധാനം

എന്‍ സ്വന്തം നീ എന്‍ സ്വന്തം;
എന്നും നീ എന്‍ സ്വന്തം;
എന്നെ അനുഗ്രഹിക്ക
എന്‍ രക്ഷിതാവേ.
2
സന്തോഷത്തിങ്കലും-സന്താപത്തിലും
എന്നോടു കൂടെ നീ-വസിക്കേണം (എന്‍ സ്വന്തം..)
3
ഓരോ നിമിഷവും-എന്നോടിരുന്നാല്‍,
പരീക്ഷകളെല്ലാം-നിസ്സാരമാം (എന്‍ സ്വന്തം..)
4
ഓരോ നിമിഷവും-നിന്‍ ഇഷ്ടത്തെ
എന്‍ ജീവിതത്തില്‍ നീ-കാണിക്കുകേ (എന്‍ സ്വന്തം..)
5
ഓരോ നിമിഷവും-വിശുദ്ധനേ,
എന്നെ നിന്‍ വകയായ്‌-ആക്കേണമേ (എന്‍ സ്വന്തം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com