നിന്റെ സ്നേഹമാം ശബ്ദം കേട്ടു ഞാന് CSIKerla16
Draw me nearer.
നിന്‍റെ സ്നേഹമാം ശബ്ദം കേട്ടു ഞാന്‍
സ്വന്തമായി യേശുവേ;
എങ്കിലും വിശ്വാസത്തില്‍ വളര്‍ന്നു
നിന്നോടടുത്തീടട്ടെ!
യേശുനാഥാ ക്രൂശിലേയ്ക്കു നീ
ആകര്‍ഷിക്കുകേ എന്നെ;
യേശുനാഥാ നിങ്കലേയ്ക്കു നീ
നാള്‍ക്കുനാള്‍ ചേര്‍ത്തീടുകേ.
2
ദിവ്യശക്തിയാല്‍ നിന്‍റെ സേവയ്ക്കായ്
എന്നെ നീ എടുക്കുകേ;
എന്‍റെ ആശയാം ദൈവമേ നിന്നില്‍
എന്മനം മുങ്ങീടട്ടേ (യേശുനാഥാ..)
3
നിന്‍ കൃപാസനെ ഒറ്റ നാഴിക
എത്ര ഇന്‍പമായത്!
ഉറ്റ ബന്ധുവോടെന്നപോലെ ഞാന്‍
സംസര്‍ഗ്ഗം ചെയ്തീടുന്നു (യേശുനാഥാ..)
4
ഉന്നതത്തില്‍ നിന്‍ സന്നിധൌ വന്നു
നിന്നെക്കാണും നേരത്തില്‍
ഇങ്ങു കാണാത്ത സ്നേഹം മോദവും
അങ്ങു കാണും മോക്ഷത്തില്‍ (യേശുനാഥാ..)