ഞാന്‍ എങ്ങിനെ മറക്കും CSIKerla17
Gratitude to Christ.
7.6.8. Lines.
1. ഞാന്‍ എങ്ങിനെ മറക്കും
എന്നെ ഓര്ക്കുന്നോനെ?
ഞാന്‍ എങ്ങിനെ വിലക്കും
എന്‍ ആത്മ വൈദ്യനെ?
ഞാന്‍ രോഗിയായ്ക്കിടന്നു
നീ ശാന്തി തന്നവന്,
കാരുണ്യ സൌഖ്യം വന്നു,
നിന്നാല്‍, എന്‍ രക്ഷകന്.
2. ഈ സ്നേഹത്തെ ഞാന്‍ ഓര്‍ത്തു
എന്‍ സ്നേഹം വിടാമോ?
കനിഞ്ഞു കണ്ണീര് തോര്‍ത്തു
തന്നോനെ തള്ളാമോ?
എന്‍ ലജ്ജ നീ ചുമന്നു
ക്രൂശില്‍ തറച്ചവന്‍;
പിന്നാലെ ഞാനും വന്നു
അയോഗ്യ സേവകന്
3. നിന് സേവയില്‍ എന്‍ ദേഹം
വച്ചേയ്ക്കാം നാഥനേ,
നിന്നില്‍ വാടാത്ത സ്നേഹം
കാട്ടേണം യേശുവേ;
മരണം വന്നാല്‍ പിന്നെ
നീ മാത്രം എന്‍ ധനം;
സന്തോഷപൂര്‍ണ്ണം അന്നേ
വിശ്വാസം സല്‍ഫലം.