• waytochurch.com logo
Song # 12786

നാഥനാമക്രിയ ആദിതാളം CSIKerla1


 നാഥനാമക്രിയ - ആദിതാളം
പല്ലവി
യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത-യേശുവില്‍ കണ്ടേന്‍ ഞാനും
ചരണങ്ങള്‍
1. എത്ര മധുരം അവന്‍-നാമമെനിക്കു പാര്‍ത്താല്‍
ഓര്‍ത്തു വരുന്തോറമെ-ന്നാര്‍ത്തി മാഞ്ഞുപോകുന്നു

2. ദുഃഖം ദാരിദ്ര്യമെന്നി-വയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈയ്ക്കു പിടിച്ചു നട-ത്തിക്കൊണ്ടു പോകുന്നവന്‍

3. രോഗമെന്നെപ്പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ
വേഗം-വരുമെന്‍ നാഥന്‍-ദേഹം പുതുതാക്കീടാന്‍

4. പാപത്താലെന്നില്‍ വന്ന-ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്‍കും

5. വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും
മുന്‍പും പിന്‍പുമായവന്‍-അന്‍പോടെന്നെ നടത്തും

6. ലോകമെനിക്കു വൈരി-ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍-ഏതും ഭയപ്പെടാ ഞാന്‍ (യേശു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com