മണിരങ്കുആദിതാളം CSIKerla5
മണിരങ്കു-ആദിതാളം
1. യേശു അല്ലാതെ വേറൊരു രക്ഷകന്‍
ഇഹത്തിലുണ്ടോ പറവാന്‍-മനമേ
തന്നില്‍ ആശ്രയിച്ചിടുന്നവരേവരും തിരുകൃപ
അനുഭവിച്ചിടുന്നുവല്ലോ-മനമേ
2. വല്ലഭ പരന്‍ താന്‍ പരിശുദ്ധപരന്‍ താന്‍
മഹത്വ പരാപരന്‍ താന്‍-മനമേ
പാപം ഇല്ല സ്വല്പവും നരദേവനാം യേശുവില്‍
ഇവനല്ലോ നമുക്കു ഗുരു-മനമേ
3. തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം ശുഭം
തിരുനടപ്പതി ശ്രേഷ്ഠം-മനമേ
തന്‍റെ തിരുവടി പിന്തുടര്‍ന്നിടുന്നവര്‍ക്കേവര്‍ക്കും
ചേരാം മോക്ഷാനന്ദമേ-മനമേ
4. ദയകെട്ട പേ ഇങ്ങു നരരെപ്പാതാളത്തില്‍
ചതിച്ചു കൊണ്ടോടുന്നതു-മനമേ
കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരന്‍ വന്നു
സത്യവേദം അരുളാന്‍-മനമേ
5. പാപികളെ എല്ലാം നാശം ചെയ്തീടുവാന്‍
വല്ലഭ നീതി നില്‍ക്കെ-മനമേ
പരി-താപത്തോടെ അവതാരം ചെയ്താന്‍ പരന്‍
ശാപം തന്മേല്‍ ചുമപ്പാന്‍-മനമേ
6. നരര്‍ക്കെല്ലാം വേണ്ടിത്തന്‍ പരിശുദ്ധ ജഡം രക്തം
ജീവനും ബലികഴിച്ചാന്‍-മനമേ
മൃത്യു വരിച്ചുയിര്‍ത്തെഴുന്നു തന്‍ തിരു കൃപ തേടുന്നോര്‍
വാഴും മോക്ഷാനന്ദത്തില്‍-മനമേ (യേശു..)