ജാവളിആദിതാളം CSIKerla8
ജാവളി-ആദിതാളം
പല്ലവി
യേശുവിന്‍ സ്വന്തമത്രെ ഞാന്‍-ഇന്നും എന്നും
യേശുവിന്‍ സ്വന്തമത്രെ ഞാന്‍
ചരണങ്ങള്‍
1. നാഴിക ഇതു മുതല്‍-നാഥാ നിന്‍ കനിവാലെ
നാശകവഴി വെടിഞ്ഞേന്‍-യേശുനാഥാ (യേശുവിന്‍..)
2. പുത്തന്‍ ജീവനെനിക്കു-ദത്തമായെന്‍ നാഥനാല്‍
നിത്യമെനിക്കു സുഖമേ-കൃപയാലെ (യേശുവിന്‍..)
3. ശാന്തമാമെന്നാത്മാവെ-കാന്തനാം നിന്നില്‍ നിന്നു
ഹന്ത പിരിപ്പാനൊന്നിന്നും-കഴിവില്ല (യേശുവിന്‍..)
4. എന്നുടെ ഗാനമിനി-മന്നവ മന്നനീശോ
നിന്നുടെ മഹത്വത്തിനായ്-മാത്രമെന്നും (യേശുവിന്‍..)
5. സ്വര്‍ഗ്ഗമെനിക്കുള്ളതു-ഭാഗ്യമെനിക്കു നിത്യം
സ്വര്‍ഗ്ഗദൂതരെന്‍ സ്നേഹിതര്‍ കൃപയാലെ (യേശുവിന്‍..)
6. സത്യസമാധാനമേ-നിത്യ സന്തോഷമല്ലോ
കര്‍ത്തനെനിക്കു സ്വന്തമേ-കൃപയാലെ (യേശുവിന്‍..)
7. പുത്തന്‍ ജീവനെന്നേശു-കര്‍ത്തനോടു ചോദിച്ചേന്‍
ദത്തമായല്ലോ എനിക്കു-കൃപയാലെ (യേശുവിന്‍..)
8. എന്‍റെ ഹൃദയമിതാ-നിന്‍റെ മുമ്പില്‍ വയ്ക്കുന്നേന്‍
നിന്‍റെ ചിന്ത എനിക്കു താ-കൃപയാലെ (യേശുവിന്‍..)