• waytochurch.com logo
Song # 12803

ക്രിസ്ത്യ വീരന്മാരേ പോര്ക്കു പോകുവിന് CSIKerla38


 Onward Christian Soldiers
1. ക്രിസ്ത്യ വീരന്മാരേ പോര്‍ക്കു പോകുവിന്‍,
നോക്കി യേശു നേരേ പിന്‍ ചെന്നീടുവിന്‍
സേനാനായകന്‍ താന്‍ വൈരി പേയോടെ
പോരിന്നു പോകുന്നാന്‍ തന്‍ കൊടിയോടെ

ക്രിസ്ത്യവീരന്മാരേ പോര്‍ക്കു പോകുവിന്‍,
നോക്കി യേശുനേരേ പിന്‍ ചെന്നീടുവിന്‍

2. യേശുനാമത്തിങ്കല്‍ - ഓടും പേഗണം,
ക്രിസ്ത്യവീരന്മാരാല്‍ - പിന്‍ ജയം ഗുണം;
സ്തോത്രം കേള്‍ക്കുന്നേരം - ഞെട്ടും പാതാളം,
സോദരരെല്ലാരും - ആര്‍പ്പിന്‍ മംഗളം (ക്രിസ്ത്യ..)

3. ദൈവത്തിന്‍ സഭ മാ-സൈന്യം പോലെയാം,
ശുദ്ധന്മാര്‍ നടന്ന - മാര്‍ഗ്ഗേ പോകും നാം;
നാം എല്ലാരും ഏക - ദേഹമാകുന്നേ,
ആശ ആജ്ഞ സ്നേഹം എന്നില്‍ തന്നേ (ക്രിസ്ത്യ..)

4. രാജ്യങ്ങള്‍ ഉയര്‍ന്നു - നാശം ആകും താന്‍,
വര്‍ദ്ധിച്ചീടും എന്നും - ക്രിസ്ത്യസൈന്യം താന്‍;
പാതാളത്തിന്‍ വാതില്‍ - ശക്തി കെട്ടുപോം,
ക്രിസ്തിന്‍ സത്യവാക്കില്‍ - ആശ്രയിക്ക നാം (ക്രിസ്ത്യ..)

5. ഭാഗ്യസേനയോടു - നിങ്ങള്‍ കൂടുവിന്‍,
ഘോഷശബ്ദത്തോടു - ആര്‍ത്തു പാടുവിന്‍,
മാനം സ്തോത്രം എന്നും - യേശു രാജനേ,
ദൂത മര്‍ത്യ വൃന്ദം - പാടട്ടെന്നുമേ (ക്രിസ്ത്യ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com