നില്പിന് ക്രിസ്തേശുവിന്നായ് CSIKerla39
Stand up for Jesus
1
നില്പിന്‍ ക്രിസ്തേശുവിന്നായ്
ക്രൂശിന്‍റെ വീരരേ,
പോരില്‍ ധ്വജം മേലായി
പിടിപ്പിന്‍ ഭദ്രമേ;
ജയത്തിന്മേല്‍ ജയിപ്പാന്‍
സൈന്യം നടത്തും താന്‍,
മാറ്റോരെല്ലാം തോറ്റീടും;
ക്രിസ്തേശു വെന്നീടും.
2
നില്പിന്‍ ക്രിസ്തേശുവിന്നായ്
വന്‍ കാഹളം കേള്‍പ്പിന്,
ഒരുങ്ങിന്‍ യുദ്ധത്തിന്നായ്
മഹത്വ നാളോര്‍പ്പിന്‍;
തന്‍ സേവകം ചെയ്യും നാം
പേക്കൂട്ടത്തെ വെല്ലും,
ആപത്തില്‍ ധൈര്യം വേണം
വീര്യം വെല്ലാന്‍ വീര്യം.
3
നില്പിന്‍ ക്രിസ്തേശുവിന്നായ്
തന്‍ ശക്തിയിങ്കലും,
നിസ്സാരം മാംസമാം കൈ
തുനിഞ്ഞു നില്‍ക്കിലും
ദിവ്യായുധങ്ങള്‍ സാരം
ഉണര്‍ന്നു പ്രാര്‍ത്ഥിപ്പിന്‍;
ജോലിക്കുണ്ടാപല്‍ പാരം
എന്നോര്‍ത്തുകൊള്ളുവിന്‍.
4
നില്പിന്‍ ക്രിസ്തേശുവിന്നായ്
ദീര്‍ഘം ചെല്ലാ യുദ്ധം
ഇന്നാളില്‍ പോരിന്‍ വാദം,
പിന്‍ വീര സംഗീതം;
ജയിക്കുമോര്‍ ഭടന്നും
ജീവ കിരീടമാം;
മഹത്വ രാജനോടും
നിത്യം ഭരിച്ചിടാം.