ഞാന് തെറ്റാതെ യേശുവേ CSIKerla46
Lead me, Saviour
1. ഞാന്‍ തെറ്റാതെ യേശുവേ,
മാര്‍ഗ്ഗം എല്ലാം കാട്ടുകേ;
നിന്‍ സമീപെ ക്ഷേമമേ,
സ്നേഹം നിന്നില്‍ കാണുമേ
യേശു നാഥാ
ഞാന്‍ തെറ്റാതെ കാക്കുകേ;
ആയുഷ്ക്കാലം സര്‍വദാ
പാത നീയേ കാട്ടുകേ
2. വന്‍ പരീക്ഷാകാലത്തില്‍
നീയെന്‍ രക്ഷ ലോകത്തില്‍
ആശ്രയം എന്‍ യേശുവേ
നിന്‍ കരുണ മാത്രമേ (യേശു..)
3. ജീവന്‍ പോകും നേരവും,
മോക്ഷെ ചേരും കാലവും,
സര്‍വ നേരം യേശുവേ,
പാത നീയേ കാട്ടുകേ (യേശു..)