മുന് ദാസരെ നടത്തിയബെഥെലിന് ദൈവമേ CSIKerla57
O God of Bethel
1. മുന്‍ ദാസരെ നടത്തിയ-ബെഥെലിന്‍ ദൈവമേ;
ഇന്നും നിന്‍ ദാസര്‍ ഞങ്ങളെ-നിന്‍ കയ്യാല്‍ പോറ്റുകെ
2. കൃപാസനെ പ്രതിജ്ഞകള്‍-ചെയ്യുന്നു ഞങ്ങളും;
പിതാക്കന്മാരിന്‍ ദൈവം നീ-ഞങ്ങള്‍ക്കും ആകണം
3. ഓരോ വിഷമ ഘട്ടത്തും-നേര്‍പാത കാട്ടുകേ;
ആഹാരം വസ്ത്രവും ദിനേ-നല്‍കേണം ദൈവമേ
4. ഈ യാത്ര തീര്‍ന്നു മേല്‍ ലോകേ-ചേര്‍ന്നീടുവോളവും
നിന്‍ ദിവ്യപക്ഷത്താല്‍ തന്നെ-മറയ്ക്ക ചുറ്റിലും
5. നിന്‍ കയ്യില്‍ നിന്നനുഗ്രഹം-തരേണം നാഥനേ
നീ തന്നെ സ്വന്ത ദൈവവും-എന്നേയ്ക്കും വീടുമേ