സ്നേഹത്തിന് ഇടയനാം യേശുവേ CSIKerla61
1
സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ-
യേശുനാഥാ ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശുനാഥാ നീയല്ലാതാരുമില്ല
2
സാധുക്കള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും ആര്‍നായകാ-
നീയല്ലാതാരുമില്ലാ (യേശു..)
3
നീക്കിടുവാന്‍ എല്ലാ പാപത്തെയും
പോക്കിടുവാന്‍ സര്‍വ്വ ശാപത്തേയും
കോപാഗ്നിയും കെടുത്തിടാന്‍കര്‍ത്താ
നീയല്ലാതാരുമില്ലാ (യേശു..)
4
അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും
പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ-
നീയല്ലാതാരുമില്ലാ (യേശു..)
5
സഹിപ്പാന്‍ എന്‍ ബുദ്ധിഹീനതയും
വഹിപ്പാന്‍ എന്‍ എല്ലാ ക്ഷീണതയും
ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ
നീയല്ലാതാരുമില്ലാ (യേശു..)
6
സത്യവിശ്വാസത്തെക്കാത്തീടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍
ഭൃത്യന്മാരില്‍ കൃപ തന്നീടുക
നീയല്ലാതാരുമില്ലാ (യേശു..)
7
ദൈവമഹത്വത്തില്‍ താന്‍വരുമ്പോള്‍
ജീവകിരീടത്തെ താന്‍ തരുമ്പോള്‍
അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ
നീയല്ലാതാരുമില്ലാ (യേശു..)