• waytochurch.com logo
Song # 12829

പാടും ഞാന് എന് യേശുപേരില് CSIKerla64


 I will sing of my Redeemer
1
പാടും ഞാന്‍ എന്‍ യേശുപേരില്‍,
ആശ്ചര്യം തന്‍ സ്നേഹമാം;
പാടും നോവും പൂണ്ടു ക്രൂശില്‍
ശാപം നീക്കി വീണ്ടു മാം

പാടും പാടും യേശു പേരില്‍,
വാങ്ങിച്ചെന്നെ ചോരയാല്‍
ക്രൂശിന്‍ മുദ്ര ചാര്‍ത്തി മാപ്പില്‍
താന്‍ വിടീച്ചെന്നെ അതാല്‍
2
പോയഭാഗ്യം വീണ്ടും നല്‍കാന്‍
സ്നേഹ കാരുണ്യങ്ങളാല്‍
താന്‍ എന്‍ പാപ ശാന്തിയായാന്‍
ഈ വിശേഷം പാടും ഞാന്‍ (പാടും പാടും..)
3
പാടും പ്രിയന്‍ യേശുവേ ഞാന്‍,
പാപം ചാവും നരകം
ഞാന്‍ വെന്നീടാന്‍ ചെയ്യുന്നേ താന്‍
ആ ബലം ഞാന്‍ കീര്‍ത്തിക്കും (പാടും പാടും..)
4
പാടും വീണ്ട യേശുവേ ഞാന്‍
തന്‍ സ്വര്‍ഗ്ഗീയ സ്നേഹത്താല്‍
ചാവില്‍നിന്നു വാഴ്വില്‍ ചേര്‍ത്താന്‍
കൂടെ ഞാനും വാഴുവാന്‍ (പാടും പാടും..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com